---
title: "ദേശീയ ക്യാൻസർ ദിനത്തിൽ രോഗികളെ സഹായിക്കാൻ പിറന്നാൾ ചലഞ്ചിൽ പങ്കാളികളായി കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി"
english_title: "Kolavallore PR Memorial Higher Secondary* participates in birthday challenge to help patients on National Cancer Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160430/Kolavallore PR Memorial Higher Secondary* participates in birthday challenge to help patients on National Cancer Day"
published_at: "2023-11-08T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654afe03ebcc4_IMG-20231107-WA0099.jpg"
keywords: []
---

# ദേശീയ ക്യാൻസർ ദിനത്തിൽ രോഗികളെ സഹായിക്കാൻ പിറന്നാൾ ചലഞ്ചിൽ പങ്കാളികളായി കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി

> **Lead Summary:** ദേശീയ ക്യാൻസർ ദിനത്തിൽ രോഗികളെ സഹായിക്കാൻ പിറന്നാൾ ചലഞ്ചിൽ പങ്കാളികളായി കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി

## Article Content

ദേശീയ ക്യാൻസർ ദിനത്തിൽ രോഗികളെ സഹായിക്കാൻ പിറന്നാൾ ചലഞ്ചിൽ പങ്കാളികളായി കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി

കൊളവല്ലൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളാണ് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിൽ കൈ കോർത്തത്. കോടിയേരി മലബാർ കാൻസർ സെന്റർ, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസൊർഷ്യം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്.

ദേശീയ കാൻസർ ബോധവൽക്കരണ പരിപാടി കൊളവല്ലൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കുളിൽ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീജ അധ്യക്ഷയായി. കെ.സി.സി.സി.വൈസ് പ്രസിഡൻ്റ് പി.കെ.സുരേഷ്. സ്വാഗതം പറഞ്ഞു. ഫാദിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ. പിറന്നാൾ ചാലഞ്ച് വിദ്യാർത്ഥികളിൽ നിന്നും ഏറ്റുവാങ്ങി. ഡോ. നീതു പദ്ധതി വിശദീകരണം നടത്തി.

ഡോ.ഫിൻസ്. എം. ഫിലിപ്പ്, പിടിഎ പ്രസിഡണ്ട് സമീർ പറമ്പത്ത്, മേജർ പി. ഗോവിന്ദൻ കെ.എം.ചന്ദ്രൻ , ടി.ടി. രേഖ, മുഹമ്മദ് നിസാർ, സി.സി.ബസന്ത് ,അബ്ദു റഹ്മാൻ കൊളത്തായി, ബി.ടി.കുഞ്ഞു, പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീനന്ദ, വൽസരാജ് മണലാട്ട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160430/Kolavallore PR Memorial Higher Secondary* participates in birthday challenge to help patients on National Cancer Day)